പി൯ കവറില് നിന്ന്:
“ദൈവത്തിന്റെ ആഗ്രഹവും ഉദ്ദേശ്യവും തന്റെ സ്വരൂപം വഹിക്കുന്നവനും, തന്റെ തേജസ്സ് വെളിപ്പടുത്തുന്നവനും, തന്റെ ശത്രുവിനെ നേരിടുവാന് അധികാരം ഉള്ളവനുമായ മനുഷ്യനില് ഒരു പൂര്ണ്ണമായ, സംഘാതമായ ആവിഷ്കാരം നേടുക എന്നതാണ്. എന്നാലും, ഈ ആഗ്രഹവും, ഉദ്ദേശ്യവും സാധിക്കുവാന് കഴിയുന്നത് ദൈവത്തിന്റെ സ്വന്തജീവനിലൂടെ മാത്രമാണ് എന്ന് വളരെ ചുരുക്കം വിശ്വാസികളെ അറിയുന്നുള്ളു. ക്രിസ്തുവിന്റെ മരണവും, പുനരുത്ഥാനവും മുഖാന്തരം നമുക്ക് ലഭ്യമാക്കപ്പെട്ടിരിക്കുന്ന ദിവ്യജീവനെ അറിയുകയും, അനുഭവമാക്കുകയും ചെയ്യുന്ന കാര്യം സ്പര്ശിച്ചിട്ടുള്ളവര് അതിലും വിരളമാണ്. അന്വേഷകരായ അനേകം വിശ്വാസികള് ഉണ്ടെങ്കില് തന്നെയും. ജീവന്റെ മാര്ഗ്ഗം അപൂര്വ്വം പേരെ കണ്ടിട്ടുള്ളു. പകരം, തീക്ഷ്ണതയും, അറിവും, ശക്തിയും, വരങ്ങളും ഉള്പ്പെടെ അനേക കാര്യങ്ങളെ ജീവനായി തെറ്റിദ്ധരിച്ചിരിക്കുന്നു. ജീവന്റെ പരിജ്ഞാനത്തില്.....നാം ദിവ്യജീവന് പ്രാപിക്കുന്നതായ “വീണ്ടുംജനനം” തുടങ്ങി, ജീവന്റെ ആന്തരിക ബോധം അനുസരിച്ച് അറിയുകയും, ജീവിക്കുകയും ചെയ്യുവാന് പുരോഗമിക്കുന്നതുവരെ, ജീവനിലേയ്ക്ക് നയിക്കുന്നതായ പാത തെളിയിക്കുന്നു. ജീവന്റെ പരിജ്ഞാനം ക്രിസ്തുവിന്റെ ശരിയായ അനുഭവത്തിന് ഉത്കൃഷ്ടമായ ഒരു അടിസ്ഥാനവും, വിറ്റ്നസ് ലീ യുടെ സഹായ ഗ്രന്ഥമായ ’ജീവന്റെ അനുഭവ’ത്തിന് സഹായകമായ ഒരു അവതാരികയും പ്രധാനം ചെയ്യുന്നു”.
ഡൌണ് ലോഡ് ചെയ്യുക PDF
ഈ പുസ്തകം ഡൌണ്ലോഡ് ചെയ്യുന്നതിനായി ഈ വിതരണ നയം ദയവായി അംഗീകരിക്കുക.